عبس
Abasa
Translation: Malayalam - Karakunnu/Elayavoor · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
عَبَسَ وَتَوَلَّىٰٓ
Open ayah 80:1അദ്ദേഹം നെറ്റിചുളിച്ചു, മുഖം തിരിച്ചു.
أَن جَآءَهُ ٱلۡأَعۡمَىٰ
Open ayah 80:2കുരുടന്റെ വരവു കാരണം.
وَمَا يُدۡرِيكَ لَعَلَّهُۥ يَزَّكَّىٰٓ
Open ayah 80:3നിനക്കെന്തറിയാം? ഒരുവേള അവന്‍ വിശുദ്ധി വരിച്ചെങ്കിലോ?
أَوۡ يَذَّكَّرُ فَتَنفَعَهُ ٱلذِّكۡرَىٰٓ
Open ayah 80:4അഥവാ, ഉപദേശം ശ്രദ്ധിക്കുകയും ആ ഉപദേശം അയാള്‍ക്ക് ഉപകരിക്കുകയും ചെയ്‌തേക്കാമല്ലോ.
أَمَّا مَنِ ٱسۡتَغۡنَىٰ
Open ayah 80:5എന്നാല്‍ താന്‍പോരിമ നടിച്ചവനോ;
فَأَنتَ لَهُۥ تَصَدَّىٰ
Open ayah 80:6അവന്റെ നേരെ നീ ശ്രദ്ധ തിരിച്ചു.
وَمَا عَلَيۡكَ أَلَّا يَزَّكَّىٰ
Open ayah 80:7അവന്‍ നന്നായില്ലെങ്കില്‍ നിനക്കെന്ത്?
وَأَمَّا مَن جَآءَكَ يَسۡعَىٰ
Open ayah 80:8എന്നാല്‍ നിന്നെത്തേടി ഓടി വന്നവനോ,
وَهُوَ يَخۡشَىٰ
Open ayah 80:9അവന്‍ ദൈവഭയമുള്ളവനാണ്.
فَأَنتَ عَنۡهُ تَلَهَّىٰ
Open ayah 80:10എന്നിട്ടും നീ അവന്റെ കാര്യത്തില്‍ അശ്രദ്ധ കാണിച്ചു.
كَلَّآ إِنَّهَا تَذۡكِرَةٞ
Open ayah 80:11അറിയുക: ഇതൊരുദ്‌ബോധനമാണ്.
فَمَن شَآءَ ذَكَرَهُۥ
Open ayah 80:12അതിനാല്‍ മനസ്സുള്ളവര്‍ ഇതോര്‍ക്കട്ടെ.
فِي صُحُفٖ مُّكَرَّمَةٖ
Open ayah 80:13ആദരണീയമായ ഏടുകളിലാണിതുള്ളത്.
مَّرۡفُوعَةٖ مُّطَهَّرَةِۭ
Open ayah 80:14ഉന്നതങ്ങളും വിശുദ്ധങ്ങളുമായ ഏടുകളില്‍.
بِأَيۡدِي سَفَرَةٖ
Open ayah 80:15ചില സന്ദേശവാഹകരുടെ കൈകളിലാണവ;
كِرَامِۭ بَرَرَةٖ
Open ayah 80:16അവര്‍ മാന്യരും മഹത്തുക്കളുമാണ്.
قُتِلَ ٱلۡإِنسَٰنُ مَآ أَكۡفَرَهُۥ
Open ayah 80:17മനുഷ്യന്‍ തുലയട്ടെ. അവനിത്ര നന്ദിയില്ലാത്തവനായതെന്ത്?
مِنۡ أَيِّ شَيۡءٍ خَلَقَهُۥ
Open ayah 80:18ഏതൊരു വസ്തുവില്‍ നിന്നാണവനെ പടച്ചത്?
مِن نُّطۡفَةٍ خَلَقَهُۥ فَقَدَّرَهُۥ
Open ayah 80:19ഒരു ബീജകണത്തില്‍നിന്നാണവനെ സൃഷ്ടിച്ചത്. അങ്ങനെ ക്രമാനുസൃതം രൂപപ്പെടുത്തി.
ثُمَّ ٱلسَّبِيلَ يَسَّرَهُۥ
Open ayah 80:20എന്നിട്ട് അല്ലാഹു അവന്ന് വഴി എളുപ്പമാക്കിക്കൊടുത്തു.
ثُمَّ أَمَاتَهُۥ فَأَقۡبَرَهُۥ
Open ayah 80:21പിന്നീട് അവനെ മരിപ്പിച്ചു. മറമാടുകയും ചെയ്തു.
ثُمَّ إِذَا شَآءَ أَنشَرَهُۥ
Open ayah 80:22പിന്നെ അല്ലാഹു ഇച്ഛിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നു.
كَلَّا لَمَّا يَقۡضِ مَآ أَمَرَهُۥ
Open ayah 80:23അല്ല, അല്ലാഹു കല്‍പിച്ചത് അവന്‍ നിര്‍വഹിച്ചില്ല.
فَلۡيَنظُرِ ٱلۡإِنسَٰنُ إِلَىٰ طَعَامِهِۦٓ
Open ayah 80:24മനുഷ്യന്‍ തന്റെ ആഹാരത്തെ സംബന്ധിച്ച് ആലോചിക്കട്ടെ.
أَنَّا صَبَبۡنَا ٱلۡمَآءَ صَبّٗا
Open ayah 80:25നാം ധാരാളമായി മഴവെള്ളം വീഴ്ത്തി.
ثُمَّ شَقَقۡنَا ٱلۡأَرۡضَ شَقّٗا
Open ayah 80:26പിന്നെ നാം മണ്ണ് കീറിപ്പിളര്‍ത്തി.
فَأَنۢبَتۡنَا فِيهَا حَبّٗا
Open ayah 80:27അങ്ങനെ നാമതില്‍ ധാന്യത്തെ മുളപ്പിച്ചു.
وَعِنَبٗا وَقَضۡبٗا
Open ayah 80:28മുന്തിരിയും പച്ചക്കറികളും.
وَزَيۡتُونٗا وَنَخۡلٗا
Open ayah 80:29ഒലീവും ഈത്തപ്പനയും.
وَحَدَآئِقَ غُلۡبٗا
Open ayah 80:30ഇടതൂര്‍ന്ന തോട്ടങ്ങളും.
وَفَٰكِهَةٗ وَأَبّٗا
Open ayah 80:31പഴങ്ങളും പുല്‍പടര്‍പ്പുകളും.
مَّتَٰعٗا لَّكُمۡ وَلِأَنۡعَٰمِكُمۡ
Open ayah 80:32നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ആഹാരമായി.
فَإِذَا جَآءَتِ ٱلصَّآخَّةُ
Open ayah 80:33എന്നാല്‍ ആ ഘോര ശബ്ദം വന്നുഭവിച്ചാല്‍.
يَوۡمَ يَفِرُّ ٱلۡمَرۡءُ مِنۡ أَخِيهِ
Open ayah 80:34അതുണ്ടാവുന്ന ദിനം മനുഷ്യന്‍ തന്റെ സഹോദരനെ വെടിഞ്ഞോടും.
وَأُمِّهِۦ وَأَبِيهِ
Open ayah 80:35മാതാവിനെയും പിതാവിനെയും.
وَصَٰحِبَتِهِۦ وَبَنِيهِ
Open ayah 80:36ഭാര്യയെയും മക്കളെയും.
لِكُلِّ ٱمۡرِيٕٖ مِّنۡهُمۡ يَوۡمَئِذٖ شَأۡنٞ يُغۡنِيهِ
Open ayah 80:37അന്ന് അവരിലോരോരുത്തര്‍ക്കും സ്വന്തം കാര്യം നോക്കാനുണ്ടാകും.
وُجُوهٞ يَوۡمَئِذٖ مُّسۡفِرَةٞ
Open ayah 80:38അന്നു ചില മുഖങ്ങള്‍ പ്രസന്നങ്ങളായിരിക്കും;
ضَاحِكَةٞ مُّسۡتَبۡشِرَةٞ
Open ayah 80:39സുസ്‌മേരവും ആഹ്ലാദഭരിതവും.
وَوُجُوهٞ يَوۡمَئِذٍ عَلَيۡهَا غَبَرَةٞ
Open ayah 80:40മറ്റു ചില മുഖങ്ങള്‍ അന്ന് പൊടി പുരണ്ടിരിക്കും;
تَرۡهَقُهَا قَتَرَةٌ
Open ayah 80:41ഇരുള്‍ മുറ്റിയും.
أُوْلَٰٓئِكَ هُمُ ٱلۡكَفَرَةُ ٱلۡفَجَرَةُ
Open ayah 80:42അവര്‍ തന്നെയാണ് സത്യനിഷേധികളും തെമ്മാടികളും.