التكوير
At-Takwir
Translation: Malayalam - Karakunnu/Elayavoor · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
إِذَا ٱلشَّمۡسُ كُوِّرَتۡ
Open ayah 81:1സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍,
وَإِذَا ٱلنُّجُومُ ٱنكَدَرَتۡ
Open ayah 81:2നക്ഷത്രങ്ങള്‍ ഉതിര്‍ന്നുവീഴുമ്പോള്‍,
وَإِذَا ٱلۡجِبَالُ سُيِّرَتۡ
Open ayah 81:3പര്‍വതങ്ങള്‍ ചലിച്ചു നീങ്ങുമ്പോള്‍,
وَإِذَا ٱلۡعِشَارُ عُطِّلَتۡ
Open ayah 81:4പൂര്‍ണ ഗര്‍ഭിണികളായ ഒട്ടകങ്ങള്‍ പോലും ഉപേക്ഷിക്കപ്പെടുമ്പോള്‍,
وَإِذَا ٱلۡوُحُوشُ حُشِرَتۡ
Open ayah 81:5വന്യമൃഗങ്ങള്‍ ഒരുമിച്ചു കൂടുമ്പോള്‍,
وَإِذَا ٱلۡبِحَارُ سُجِّرَتۡ
Open ayah 81:6കടലുകള്‍ കത്തിപ്പടരുമ്പോള്‍,
وَإِذَا ٱلنُّفُوسُ زُوِّجَتۡ
Open ayah 81:7ആത്മാക്കള്‍ ഇണങ്ങിച്ചേരുമ്പോള്‍,
وَإِذَا ٱلۡمَوۡءُۥدَةُ سُئِلَتۡ
Open ayah 81:8കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടിയോട് ചോദിക്കുമ്പോള്‍.
بِأَيِّ ذَنۢبٖ قُتِلَتۡ
Open ayah 81:9ഏതൊരു പാപത്തിന്റെ പേരിലാണ് താന്‍ വധിക്കപ്പെട്ടതെന്ന്.
وَإِذَا ٱلصُّحُفُ نُشِرَتۡ
Open ayah 81:10കര്‍മ പുസ്തകത്തിലെ താളുകള്‍ നിവര്‍ത്തുമ്പോള്‍.
وَإِذَا ٱلسَّمَآءُ كُشِطَتۡ
Open ayah 81:11ആകാശത്തിന്റെ ആവരണം അഴിച്ചുമാറ്റുമ്പോള്‍.
وَإِذَا ٱلۡجَحِيمُ سُعِّرَتۡ
Open ayah 81:12നരകത്തീ ആളിക്കത്തുമ്പോള്‍.
وَإِذَا ٱلۡجَنَّةُ أُزۡلِفَتۡ
Open ayah 81:13സ്വര്‍ഗം അരികെ കൊണ്ടുവരുമ്പോള്‍.
عَلِمَتۡ نَفۡسٞ مَّآ أَحۡضَرَتۡ
Open ayah 81:14അന്ന് ഓരോരുത്തനും താന്‍ എന്തുമായാണ് എത്തിയതെന്നറിയും.
فَلَآ أُقۡسِمُ بِٱلۡخُنَّسِ
Open ayah 81:15പിന്‍വാങ്ങിക്കൊണ്ടിരിക്കുന്ന നക്ഷത്രങ്ങള്‍ സാക്ഷി.
ٱلۡجَوَارِ ٱلۡكُنَّسِ
Open ayah 81:16അവ മുന്നോട്ടു സഞ്ചരിക്കുന്നവയും പിന്നീട് അപ്രത്യക്ഷമാകുന്നവയുമത്രെ.
وَٱلَّيۡلِ إِذَا عَسۡعَسَ
Open ayah 81:17വിടപറയുന്ന രാവ് സാക്ഷി.
وَٱلصُّبۡحِ إِذَا تَنَفَّسَ
Open ayah 81:18വിടര്‍ന്നുവരുന്ന പ്രഭാതം സാക്ഷി.
إِنَّهُۥ لَقَوۡلُ رَسُولٖ كَرِيمٖ
Open ayah 81:19ഉറപ്പായും ഇത് ആദരണീയനായ ഒരു ദൂതന്റെ വചനം തന്നെ.
ذِي قُوَّةٍ عِندَ ذِي ٱلۡعَرۡشِ مَكِينٖ
Open ayah 81:20പ്രബലനും സിംഹാസനത്തിന്റെ ഉടമയുടെ അടുത്ത് ഉന്നത സ്ഥാനമുള്ളവനുമാണദ്ദേഹം.
مُّطَاعٖ ثَمَّ أَمِينٖ
Open ayah 81:21അവിടെ അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമാണ്.
وَمَا صَاحِبُكُم بِمَجۡنُونٖ
Open ayah 81:22നിങ്ങളുടെ കൂട്ടുകാരന്‍ ഭ്രാന്തനല്ല.
وَلَقَدۡ رَءَاهُ بِٱلۡأُفُقِ ٱلۡمُبِينِ
Open ayah 81:23ഉറപ്പായും അദ്ദേഹം ജിബ്‌രീലിനെ തെളിഞ്ഞ ചക്രവാളത്തില്‍ വെച്ചു കണ്ടിട്ടുണ്ട്.
وَمَا هُوَ عَلَى ٱلۡغَيۡبِ بِضَنِينٖ
Open ayah 81:24അദ്ദേഹം അദൃശ്യവാര്‍ത്തകള്‍ ജനത്തിനെത്തിക്കുന്ന കാര്യത്തില്‍ പിശുക്കനല്ല.
وَمَا هُوَ بِقَوۡلِ شَيۡطَٰنٖ رَّجِيمٖ
Open ayah 81:25ഇത് ശപിക്കപ്പെട്ട പിശാചിന്റെ വചനവുമല്ല.
فَأَيۡنَ تَذۡهَبُونَ
Open ayah 81:26എന്നിട്ടും നിങ്ങളെങ്ങോട്ടാണു പോയിക്കൊണ്ടിരിക്കുന്നത്.
إِنۡ هُوَ إِلَّا ذِكۡرٞ لِّلۡعَٰلَمِينَ
Open ayah 81:27ഇത് ലോകര്‍ക്കാകെയുള്ള ഉദ്‌ബോധനമല്ലാതൊന്നുമല്ല;
لِمَن شَآءَ مِنكُمۡ أَن يَسۡتَقِيمَ
Open ayah 81:28നിങ്ങളില്‍ നേര്‍വഴിയില്‍ നടക്കാനാഗ്രഹിക്കുന്നവര്‍ക്ക്.
وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلۡعَٰلَمِينَ
Open ayah 81:29എന്നാല്‍ മുഴുലോകരുടെയും നാഥനായ അല്ലാഹു ഇച്ഛിക്കുന്നതല്ലാതൊന്നും നിങ്ങള്‍ക്ക് ആഗ്രഹിക്കാനാവില്ല.