الإنشقاق
Al-Inshiqaaq
Translation: Malayalam - Karakunnu/Elayavoor · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
إِذَا ٱلسَّمَآءُ ٱنشَقَّتۡ
Open ayah 84:1ആകാശം പൊട്ടിപ്പിളരുമ്പോള്‍!
وَأَذِنَتۡ لِرَبِّهَا وَحُقَّتۡ
Open ayah 84:2അത് തന്റെ നാഥന്ന് കീഴ്‌പ്പെടുമ്പോള്‍!- അത് അങ്ങനെ ചെയ്യാന്‍ കടപ്പെട്ടിരിക്കുന്നുവല്ലോ.
وَإِذَا ٱلۡأَرۡضُ مُدَّتۡ
Open ayah 84:3ഭൂമി പരത്തപ്പെടുമ്പോള്‍-
وَأَلۡقَتۡ مَا فِيهَا وَتَخَلَّتۡ
Open ayah 84:4അതിനകത്തുള്ളതിനെ പുറത്തേക്ക് തള്ളുകയും അത് ശൂന്യമായിത്തീരുകയും,
وَأَذِنَتۡ لِرَبِّهَا وَحُقَّتۡ
Open ayah 84:5അത് അതിന്റെ നാഥന്ന് കീഴ്‌പ്പെടുകയും ചെയ്യുമ്പോള്‍! -അങ്ങനെ ചെയ്യാന്‍ അത് കടപ്പെട്ടിരിക്കുന്നുവല്ലോ.
يَٰٓأَيُّهَا ٱلۡإِنسَٰنُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدۡحٗا فَمُلَٰقِيهِ
Open ayah 84:6അല്ലയോ മനുഷ്യാ; നീ നിന്റെ നാഥനിലേക്ക് കടുത്ത ക്ലേശത്തോടെ ചെന്നെത്തുന്നവനാണ്; അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനും.
فَأَمَّا مَنۡ أُوتِيَ كِتَٰبَهُۥ بِيَمِينِهِۦ
Open ayah 84:7എന്നാല്‍ തന്റെ കര്‍മപുസ്തകം വലതു കൈയില്‍ നല്‍കപ്പെടുന്നവനോ;
فَسَوۡفَ يُحَاسَبُ حِسَابٗا يَسِيرٗا
Open ayah 84:8അവന് നിസ്സാരമായ വിചാരണയേ ഉണ്ടാവുകയുള്ളൂ.
وَيَنقَلِبُ إِلَىٰٓ أَهۡلِهِۦ مَسۡرُورٗا
Open ayah 84:9അവന്‍ തന്റെ വീട്ടുകാരുടെ അടുത്തേക്ക് സന്തോഷത്തോടെ മടങ്ങിച്ചെല്ലും.
وَأَمَّا مَنۡ أُوتِيَ كِتَٰبَهُۥ وَرَآءَ ظَهۡرِهِۦ
Open ayah 84:10എന്നാല്‍ കര്‍മപുസ്തകം തന്റെ പിന്‍ഭാഗത്തൂടെ നല്‍കപ്പെടുന്നവനോ;
فَسَوۡفَ يَدۡعُواْ ثُبُورٗا
Open ayah 84:11അവന്‍ 'നാശമേ'യെന്ന് വിലപിച്ചു കൊണ്ടിരിക്കും.
وَيَصۡلَىٰ سَعِيرًا
Open ayah 84:12ആളിക്കത്തുന്ന നരകത്തീയില്‍ കത്തിയെരിയും.
إِنَّهُۥ كَانَ فِيٓ أَهۡلِهِۦ مَسۡرُورًا
Open ayah 84:13തീര്‍ച്ചയായും അവന്‍ തന്റെ കുടുംബക്കാര്‍ക്കിടയില്‍ ആഹ്ലാദത്തോടെ കഴിയുന്നവനായിരുന്നു.
إِنَّهُۥ ظَنَّ أَن لَّن يَحُورَ
Open ayah 84:14താന്‍ മടങ്ങിവരില്ലെന്നാണ് അവന്‍ കരുതിയത്.
بَلَىٰٓۚ إِنَّ رَبَّهُۥ كَانَ بِهِۦ بَصِيرٗا
Open ayah 84:15എന്നാല്‍ ഉറപ്പായും അവന്റെ നാഥന്‍ അവനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവനായിരുന്നു.
فَلَآ أُقۡسِمُ بِٱلشَّفَقِ
Open ayah 84:16ഞാനിതാ സത്യംചെയ്യുന്നു; സൂര്യാസ്തമയ സമയത്തെ ശോഭകൊണ്ട്.
وَٱلَّيۡلِ وَمَا وَسَقَ
Open ayah 84:17രാത്രിയും അതുള്‍ക്കൊള്ളുന്നതുകൊണ്ടും.
وَٱلۡقَمَرِ إِذَا ٱتَّسَقَ
Open ayah 84:18ചന്ദ്രന്‍ സാക്ഷി- അതു പൂര്‍ണത പ്രാപിക്കുമ്പോള്‍.
لَتَرۡكَبُنَّ طَبَقًا عَن طَبَقٖ
Open ayah 84:19നിശ്ചയമായും നിങ്ങള്‍ പടിപടിയായി പുരോഗമിച്ചുകൊണ്ടിരിക്കും.
فَمَا لَهُمۡ لَا يُؤۡمِنُونَ
Open ayah 84:20എന്നിട്ടും അവര്‍ക്കെന്തു പറ്റി, അവര്‍ വിശ്വസിക്കുന്നില്ലല്ലോ?
وَإِذَا قُرِئَ عَلَيۡهِمُ ٱلۡقُرۡءَانُ لَا يَسۡجُدُونَۤ۩
Open ayah 84:21ഖുര്‍ആന്‍ ഓതിക്കേള്‍പിക്കുമ്പോള്‍ സാഷ്ടാംഗം പ്രണമിക്കുന്നുമില്ല.
بَلِ ٱلَّذِينَ كَفَرُواْ يُكَذِّبُونَ
Open ayah 84:22എന്നല്ല; സത്യനിഷേധികള്‍ അതിനെ കളവാക്കി തള്ളുകയാണ്.
وَٱللَّهُ أَعۡلَمُ بِمَا يُوعُونَ
Open ayah 84:23അവര്‍ മനസ്സില്‍ സൂക്ഷിക്കുന്നവയൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.
فَبَشِّرۡهُم بِعَذَابٍ أَلِيمٍ
Open ayah 84:24അതിനാല്‍ നീ അവര്‍ക്ക് നോവേറിയ ശിക്ഷയെ സംബന്ധിച്ച് വിവരമറിയിക്കുക.
إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ لَهُمۡ أَجۡرٌ غَيۡرُ مَمۡنُونِۭ
Open ayah 84:25സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കൊഴികെ. അവര്‍ക്ക് അറുതിയില്ലാത്ത പ്രതിഫലമുണ്ട്.