النبإ
An-Naba
Translation: Malayalam - Karakunnu/Elayavoor · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
عَمَّ يَتَسَآءَلُونَ
Open ayah 78:1ഏതിനെപ്പറ്റിയാണ് അവരന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നത്?
عَنِ ٱلنَّبَإِ ٱلۡعَظِيمِ
Open ayah 78:2അതിഭയങ്കരമായ വാര്‍ത്തയെപ്പറ്റി തന്നെ.
ٱلَّذِي هُمۡ فِيهِ مُخۡتَلِفُونَ
Open ayah 78:3അതിലവര്‍ ഭിന്നാഭിപ്രായക്കാരാണ്.
كَلَّا سَيَعۡلَمُونَ
Open ayah 78:4വേണ്ട; വൈകാതെ അവരറിയുകതന്നെ ചെയ്യും.
ثُمَّ كَلَّا سَيَعۡلَمُونَ
Open ayah 78:5വേണ്ടേ വേണ്ട; ഉറപ്പായും അവരറിയും.
أَلَمۡ نَجۡعَلِ ٱلۡأَرۡضَ مِهَٰدٗا
Open ayah 78:6ഭൂമിയെ നാം മെത്തയാക്കിയില്ലേ?
وَٱلۡجِبَالَ أَوۡتَادٗا
Open ayah 78:7മലകളെ ആണികളും?
وَخَلَقۡنَٰكُمۡ أَزۡوَٰجٗا
Open ayah 78:8നിങ്ങളെ നാം ഇണകളായി സൃഷ്ടിച്ചു.
وَجَعَلۡنَا نَوۡمَكُمۡ سُبَاتٗا
Open ayah 78:9നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കി.
وَجَعَلۡنَا ٱلَّيۡلَ لِبَاسٗا
Open ayah 78:10രാവിനെ വസ്ത്രമാക്കി.
وَجَعَلۡنَا ٱلنَّهَارَ مَعَاشٗا
Open ayah 78:11പകലിനെ ജീവിതവേളയാക്കി.
وَبَنَيۡنَا فَوۡقَكُمۡ سَبۡعٗا شِدَادٗا
Open ayah 78:12നിങ്ങള്‍ക്കു മേലെ ഭദ്രമായ ഏഴാകാശങ്ങളെ നാം നിര്‍മിച്ചു.
وَجَعَلۡنَا سِرَاجٗا وَهَّاجٗا
Open ayah 78:13കത്തിജ്ജ്വലിക്കുന്ന ഒരു വിളക്കും നാം സ്ഥാപിച്ചു.
وَأَنزَلۡنَا مِنَ ٱلۡمُعۡصِرَٰتِ مَآءٗ ثَجَّاجٗا
Open ayah 78:14കാര്‍മുകിലില്‍നിന്ന് കുത്തിയൊഴുകും വെള്ളമിറക്കി.
لِّنُخۡرِجَ بِهِۦ حَبّٗا وَنَبَاتٗا
Open ayah 78:15അതുവഴി ധാന്യവും ചെടികളും ഉല്‍പാദിപ്പിക്കാന്‍.
وَجَنَّٰتٍ أَلۡفَافًا
Open ayah 78:16ഇടതൂര്‍ന്ന തോട്ടങ്ങളും.
إِنَّ يَوۡمَ ٱلۡفَصۡلِ كَانَ مِيقَٰتٗا
Open ayah 78:17നിശ്ചയമായും വിധിദിനം സമയനിര്‍ണിതമാണ്.
يَوۡمَ يُنفَخُ فِي ٱلصُّورِ فَتَأۡتُونَ أَفۡوَاجٗا
Open ayah 78:18കാഹളം ഊതുന്ന ദിനമാണത്. അപ്പോള്‍ നിങ്ങള്‍ കൂട്ടംകൂട്ടമായി വന്നെത്തും.
وَفُتِحَتِ ٱلسَّمَآءُ فَكَانَتۡ أَبۡوَٰبٗا
Open ayah 78:19ആകാശം തുറക്കപ്പെടും. അത് അനേകം കവാടങ്ങളായിത്തീരും.
وَسُيِّرَتِ ٱلۡجِبَالُ فَكَانَتۡ سَرَابًا
Open ayah 78:20പര്‍വതങ്ങള്‍ ഇളകി നീങ്ങും. അവ മരീചികയാകും.
إِنَّ جَهَنَّمَ كَانَتۡ مِرۡصَادٗا
Open ayah 78:21നിശ്ചയമായും നരകത്തീ പതിസ്ഥലമാണ്.
لِّلطَّٰغِينَ مَـَٔابٗا
Open ayah 78:22അതിക്രമികളുടെ സങ്കേതം.
لَّٰبِثِينَ فِيهَآ أَحۡقَابٗا
Open ayah 78:23അവരതില്‍ യുഗങ്ങളോളം വസിക്കും.
لَّا يَذُوقُونَ فِيهَا بَرۡدٗا وَلَا شَرَابًا
Open ayah 78:24കുളിരോ കുടിനീരോ അവരവിടെ അനുഭവിക്കുകയില്ല.
إِلَّا حَمِيمٗا وَغَسَّاقٗا
Open ayah 78:25തിളക്കുന്ന വെള്ളവും ചലവുമല്ലാതെ.
جَزَآءٗ وِفَاقًا
Open ayah 78:26അര്‍ഹിക്കുന്ന പ്രതിഫലം.
إِنَّهُمۡ كَانُواْ لَا يَرۡجُونَ حِسَابٗا
Open ayah 78:27തീര്‍ച്ചയായും അവര്‍ വിചാരണ പ്രതീക്ഷിക്കുന്നവരായിരുന്നില്ല.
وَكَذَّبُواْ بِـَٔايَٰتِنَا كِذَّابٗا
Open ayah 78:28നമ്മുടെ താക്കീതുകളെ അവര്‍ അപ്പാടെ കള്ളമാക്കി തള്ളി.
وَكُلَّ شَيۡءٍ أَحۡصَيۡنَٰهُ كِتَٰبٗا
Open ayah 78:29എല്ലാ കാര്യവും നാം കൃത്യമായി രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.
فَذُوقُواْ فَلَن نَّزِيدَكُمۡ إِلَّا عَذَابًا
Open ayah 78:30അതിനാല്‍ നിങ്ങള്‍ അനുഭവിച്ചുകൊള്ളുക. നിങ്ങള്‍ക്കു ശിക്ഷയല്ലാതൊന്നും വര്‍ധിപ്പിച്ചു തരാനില്ല.
إِنَّ لِلۡمُتَّقِينَ مَفَازًا
Open ayah 78:31ഭക്തന്മാര്‍ക്ക് വിജയം ഉറപ്പ്.
حَدَآئِقَ وَأَعۡنَٰبٗا
Open ayah 78:32അവര്‍ക്ക് സ്വര്‍ഗത്തോപ്പുകളും മുന്തിരിക്കുലകളുമുണ്ട്.
وَكَوَاعِبَ أَتۡرَابٗا
Open ayah 78:33തുടുത്ത മാറിടമുള്ള തുല്യവയസ്‌കരായ തരുണികളും.
وَكَأۡسٗا دِهَاقٗا
Open ayah 78:34നിറഞ്ഞ കോപ്പകളും.
لَّا يَسۡمَعُونَ فِيهَا لَغۡوٗا وَلَا كِذَّٰبٗا
Open ayah 78:35അവരവിടെ പൊയ്‌മൊഴികളോ വിടുവാക്കുകളോ കേള്‍ക്കുകയില്ല.
جَزَآءٗ مِّن رَّبِّكَ عَطَآءً حِسَابٗا
Open ayah 78:36നിന്റെ നാഥനില്‍ നിന്നുള്ള പ്രതിഫലമായാണത്. അവരര്‍ഹിക്കുന്ന സമ്മാനം.
رَّبِّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَا ٱلرَّحۡمَٰنِۖ لَا يَمۡلِكُونَ مِنۡهُ خِطَابٗا
Open ayah 78:37അവന്‍, ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും നാഥനാണ്. ദയാപരന്‍. അവനുമായി നേരില്‍ സംഭാഷണം നടത്താനാര്‍ക്കുമാവില്ല.
يَوۡمَ يَقُومُ ٱلرُّوحُ وَٱلۡمَلَٰٓئِكَةُ صَفّٗاۖ لَّا يَتَكَلَّمُونَ إِلَّا مَنۡ أَذِنَ لَهُ ٱلرَّحۡمَٰنُ وَقَالَ صَوَابٗا
Open ayah 78:38ജിബ്‌രീലും മറ്റു മലക്കുകളും അണിനിരക്കും ദിനമാണ് അതുണ്ടാവുക. അന്നാര്‍ക്കും സംസാരിക്കാനാവില്ല; കരുണാനിധിയായ നാഥന്‍ അനുവാദം നല്‍കിയവന്നും സത്യം പറഞ്ഞവന്നുമൊഴികെ.
ذَٰلِكَ ٱلۡيَوۡمُ ٱلۡحَقُّۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ مَـَٔابًا
Open ayah 78:39അതത്രെ സത്യദിനം. അതിനാല്‍ ഇഷ്ടമുള്ളവന്‍ തന്റെ നാഥങ്കലേക്ക് മടങ്ങാനുള്ള മാര്‍ഗമവലംബിക്കട്ടെ.
إِنَّآ أَنذَرۡنَٰكُمۡ عَذَابٗا قَرِيبٗا يَوۡمَ يَنظُرُ ٱلۡمَرۡءُ مَا قَدَّمَتۡ يَدَاهُ وَيَقُولُ ٱلۡكَافِرُ يَٰلَيۡتَنِي كُنتُ تُرَٰبَۢا
Open ayah 78:40ആസന്നമായ ശിക്ഷയെ സംബന്ധിച്ച് തീര്‍ച്ചയായും നാം നിങ്ങള്‍ക്ക് താക്കീതു നല്‍കിയിരിക്കുന്നു. മനുഷ്യന്‍ തന്റെ ഇരു കരങ്ങളും ചെയ്തുവെച്ചത് നോക്കിക്കാണും ദിനം. അന്ന് സത്യനിഷേധി പറയും: ''ഞാന്‍ മണ്ണായിരുന്നെങ്കില്‍ എത്ര നന്നായേനെ.''