الأعلى
Al-A'laa
Translation: Malayalam - Karakunnu/Elayavoor · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
سَبِّحِ ٱسۡمَ رَبِّكَ ٱلۡأَعۡلَى
Open ayah 87:1അത്യുന്നതനായ നിന്റെ നാഥന്റെ നാമം കീര്‍ത്തിക്കുക.
ٱلَّذِي خَلَقَ فَسَوَّىٰ
Open ayah 87:2അവനോ സൃഷ്ടിച്ച് സന്തുലിതമാക്കിയവന്‍.
وَٱلَّذِي قَدَّرَ فَهَدَىٰ
Open ayah 87:3ക്രമീകരിച്ച് നേര്‍വഴി കാണിച്ചവന്‍;
وَٱلَّذِيٓ أَخۡرَجَ ٱلۡمَرۡعَىٰ
Open ayah 87:4മേച്ചില്‍പ്പുറങ്ങള്‍ ഒരുക്കിയവന്‍.
فَجَعَلَهُۥ غُثَآءً أَحۡوَىٰ
Open ayah 87:5എന്നിട്ടവനതിനെ ഉണങ്ങിക്കരിഞ്ഞ ചവറാക്കി.
سَنُقۡرِئُكَ فَلَا تَنسَىٰٓ
Open ayah 87:6നിനക്കു നാം ഓതിത്തരും. നീയത് മറക്കുകയില്ല;
إِلَّا مَا شَآءَ ٱللَّهُۚ إِنَّهُۥ يَعۡلَمُ ٱلۡجَهۡرَ وَمَا يَخۡفَىٰ
Open ayah 87:7അല്ലാഹു ഇഛിച്ചതൊഴികെ. പരസ്യവും രഹസ്യവും അവനറിയുന്നു.
وَنُيَسِّرُكَ لِلۡيُسۡرَىٰ
Open ayah 87:8എളുപ്പമായ വഴി നിനക്കു നാം ഒരുക്കിത്തരാം.
فَذَكِّرۡ إِن نَّفَعَتِ ٱلذِّكۡرَىٰ
Open ayah 87:9അതിനാല്‍ നീ ഉദ്‌ബോധിപ്പിക്കുക- ഉദ്‌ബോധനം ഉപകരിക്കുമെങ്കില്‍!
سَيَذَّكَّرُ مَن يَخۡشَىٰ
Open ayah 87:10ദൈവഭയമുള്ളവന്‍ ഉദ്‌ബോധനം ഉള്‍ക്കൊള്ളും.
وَيَتَجَنَّبُهَا ٱلۡأَشۡقَى
Open ayah 87:11കൊടിയ നിര്‍ഭാഗ്യവാന്‍ അതില്‍ നിന്ന് അകലുകയും ചെയ്യും.
ٱلَّذِي يَصۡلَى ٱلنَّارَ ٱلۡكُبۡرَىٰ
Open ayah 87:12അവനോ, കഠിനമായ നരകത്തീയില്‍ കിടന്നെരിയുന്നവന്‍.
ثُمَّ لَا يَمُوتُ فِيهَا وَلَا يَحۡيَىٰ
Open ayah 87:13പിന്നീട് അവനതില്‍ മരിക്കുകയില്ല; ജീവിക്കുകയുമില്ല.
قَدۡ أَفۡلَحَ مَن تَزَكَّىٰ
Open ayah 87:14തീര്‍ച്ചയായും വിശുദ്ധി വരിച്ചവന്‍ വിജയിച്ചു.
وَذَكَرَ ٱسۡمَ رَبِّهِۦ فَصَلَّىٰ
Open ayah 87:15അവന്‍ തന്റെ നാഥന്റെ നാമമോര്‍ത്തു. അങ്ങനെ അവന്‍ നമസ്‌കരിച്ചു.
بَلۡ تُؤۡثِرُونَ ٱلۡحَيَوٰةَ ٱلدُّنۡيَا
Open ayah 87:16എന്നാല്‍ നിങ്ങള്‍ ഈ ലോക ജീവിതത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്.
وَٱلۡأٓخِرَةُ خَيۡرٞ وَأَبۡقَىٰٓ
Open ayah 87:17പരലോകമാണ് ഏറ്റം ഉത്തമവും ഏറെ ശാശ്വതവും.
إِنَّ هَٰذَا لَفِي ٱلصُّحُفِ ٱلۡأُولَىٰ
Open ayah 87:18സംശയം വേണ്ടാ, ഇത് പൂര്‍വ വേദങ്ങളിലുമുണ്ട്.
صُحُفِ إِبۡرَٰهِيمَ وَمُوسَىٰ
Open ayah 87:19അഥവാ, ഇബ്‌റാഹീമിന്റെയും മൂസായുടെയും ഗ്രന്ഥത്താളുകളില്‍!