الطارق

At-Taariq

The Morning Star · Surah 86 · Ayahs: 17 · Meccan

Translation: Malayalam - Abdul Hameed/Parappoor · Open the surah

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

  1. وَٱلسَّمَآءِ وَٱلطَّارِقِ

    Open ayah 86:1

    ആകാശം തന്നെയാണ, രാത്രിയില്‍ വരുന്നതു തന്നെയാണ സത്യം.

  2. وَمَآ أَدۡرَىٰكَ مَا ٱلطَّارِقُ

    Open ayah 86:2

    രാത്രിയില്‍ വരുന്നത് എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?

  3. ٱلنَّجۡمُ ٱلثَّاقِبُ

    Open ayah 86:3

    തുളച്ചു കയറുന്ന നക്ഷത്രമത്രെ അത്‌.

  4. إِن كُلُّ نَفۡسٖ لَّمَّا عَلَيۡهَا حَافِظٞ

    Open ayah 86:4

    തന്‍റെ കാര്യത്തില്‍ ഒരു മേല്‍നോട്ടക്കാരനുണ്ടായിക്കൊണ്ടല്ലാതെ യാതൊരാളുമില്ല.

  5. فَلۡيَنظُرِ ٱلۡإِنسَٰنُ مِمَّ خُلِقَ

    Open ayah 86:5

    എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ; താന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന്‌.

  6. خُلِقَ مِن مَّآءٖ دَافِقٖ

    Open ayah 86:6

    തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌.

  7. يَخۡرُجُ مِنۢ بَيۡنِ ٱلصُّلۡبِ وَٱلتَّرَآئِبِ

    Open ayah 86:7

    മുതുകെല്ലിനും, വാരിയെല്ലുകള്‍ക്കുമിടയില്‍ നിന്ന് അത് പുറത്തു വരുന്നു.[1]

    1. 'യഖ്‌റുജൂ' എന്ന വാക്കിന് 'അവന്‍ പുറത്തുവരുന്നു' എന്ന് അര്‍ത്ഥം നല്കിയ വ്യാഖ്യാതാക്കളുമുണ്ട്. 'യഖ്‌റുജൂ' എന്ന വാക്കിന് ആവിര്‍ഭവിക്കുന്നു എന്നും അര്‍ത്ഥമാകാവുന്നതാണ്. ഈ വചനത്തെപ്പറ്റി പ്രാചീനരും ആധുനികരുമായ വ്യാഖ്യാതാക്കള്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.
  8. إِنَّهُۥ عَلَىٰ رَجۡعِهِۦ لَقَادِرٞ

    Open ayah 86:8

    അവനെ (മനുഷ്യനെ) തിരിച്ചുകൊണ്ടു വരാന്‍ തീര്‍ച്ചയായും അവന്‍ (അല്ലാഹു) കഴിവുള്ളവനാകുന്നു.

  9. يَوۡمَ تُبۡلَى ٱلسَّرَآئِرُ

    Open ayah 86:9

    രഹസ്യങ്ങള്‍ പരിശോധിക്കപ്പെടുന്ന ദിവസം.

  10. فَمَا لَهُۥ مِن قُوَّةٖ وَلَا نَاصِرٖ 

    Open ayah 86:10

    അപ്പോള്‍ അവന് (മനുഷ്യന്‌) യാതൊരു ശക്തിയോ, സഹായിയോ ഉണ്ടായിരിക്കുകയില്ല.

  11. وَٱلسَّمَآءِ ذَاتِ ٱلرَّجۡعِ

    Open ayah 86:11

    ആവര്‍ത്തി(ച്ച് മഴ പെയ്യി)ക്കുന്ന ആകാശത്തെക്കൊണ്ടും.

  12. وَٱلۡأَرۡضِ ذَاتِ ٱلصَّدۡعِ

    Open ayah 86:12

    (സസ്യലതാദികള്‍) മുളപ്പിക്കുന്ന ഭൂമിയെക്കൊണ്ടും സത്യം.

  13. إِنَّهُۥ لَقَوۡلٞ فَصۡلٞ

    Open ayah 86:13

    തീര്‍ച്ചയായും ഇതു നിര്‍ണായകമായ ഒരു വാക്കാകുന്നു.

  14. وَمَا هُوَ بِٱلۡهَزۡلِ

    Open ayah 86:14

    ഇതു തമാശയല്ല.

  15. إِنَّهُمۡ يَكِيدُونَ كَيۡدٗا

    Open ayah 86:15

    തീര്‍ച്ചയായും അവര്‍ (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും.

  16. وَأَكِيدُ كَيۡدٗا

    Open ayah 86:16

    ഞാനും (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും.

  17. فَمَهِّلِ ٱلۡكَٰفِرِينَ أَمۡهِلۡهُمۡ رُوَيۡدَۢا

    Open ayah 86:17

    ആകയാല്‍ (നബിയേ,) നീ സത്യനിഷേധികള്‍ക്ക് കാലതാമസം നല്‍കുക. അല്‍പസമയത്തേക്ക് അവര്‍ക്ക് താമസം നല്‍കിയേക്കുക.