البلد

Al-Balad

The City · Surah 90 · Ayahs: 20 · Meccan

Translation: Malayalam - Abdul Hameed/Parappoor · Open the surah

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

  1. لَآ أُقۡسِمُ بِهَٰذَا ٱلۡبَلَدِ

    Open ayah 90:1

    ഈ രാജ്യത്തെ (മക്കയെ)ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.

  2. وَأَنتَ حِلُّۢ بِهَٰذَا ٱلۡبَلَدِ

    Open ayah 90:2

    നീയാകട്ടെ ഈ രാജ്യത്തെ നിവാസിയാണ് താനും.[1]

    1. 'ഹില്ല്' എന്ന പദത്തിന് നിവാസി എന്നും, അനുവാദമുള്ളവന്‍ എന്നും സ്വാതന്ത്ര്യമുള്ളവന്‍ എന്നും അര്‍ത്ഥമുണ്ട്.
  3. وَوَالِدٖ وَمَا وَلَدَ

    Open ayah 90:3

    ജനയിതാവിനെയും, അവന്‍ ജനിപ്പിക്കുന്നതിനെയും[1] തന്നെയാണ സത്യം.

    1. ഒരാള്‍ ജനയിതാവും മറ്റൊരാള്‍ ജാതനും ആകുന്നത് -മാതാവും പിതാവും സന്തതിയുമാകുന്നത്- പ്രജനനവുമായി ബന്ധപ്പെട്ട അല്ലാഹുവിന്റെ അതിസൂക്ഷ്മമായ വ്യവസ്ഥ പ്രകാരമത്രെ.
  4. لَقَدۡ خَلَقۡنَا ٱلۡإِنسَٰنَ فِي كَبَدٍ

    Open ayah 90:4

    തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു.[1]

    1. ജീവിതത്തിലെ എല്ലാ നേട്ടങ്ങള്‍ക്കും നിദാനം കഠിനാധ്വാനമാണ്. ഒട്ടും അധ്വാനിക്കാനോ ക്ലേശം സഹിക്കാനോ തയ്യാറില്ലാത്തവന് ജീവിതവിജയം അസാധ്യമായിരിക്കും.
  5. أَيَحۡسَبُ أَن لَّن يَقۡدِرَ عَلَيۡهِ أَحَدٞ

    Open ayah 90:5

    അവനെ പിടികൂടാന്‍ ആര്‍ക്കും സാധിക്കുകയേ ഇല്ലെന്ന് അവന്‍ വിചാരിക്കുന്നുണ്ടോ?

  6. يَقُولُ أَهۡلَكۡتُ مَالٗا لُّبَدًا

    Open ayah 90:6

    അവന്‍ പറയുന്നു: ഞാന്‍ മേല്‍ക്കുമേല്‍ പണം തുലച്ചിരിക്കുന്നു എന്ന്‌.[1]

    1. റബ്ബിനെ ഭയമില്ലാത്ത ധനികരൊക്കെ അധാര്‍മികമായി ധനം ധൂര്‍ത്തടിക്കുന്നവരും അതിന്റെ പേരില്‍ പൊങ്ങച്ചം നടിക്കുന്നവരും തങ്ങളുടെ ചെയ്തികള്‍ അല്ലാഹു നിരീക്ഷിക്കുന്നുണ്ടെന്ന ബോധമില്ലാത്തവരുമാകുന്നു.
  7. أَيَحۡسَبُ أَن لَّمۡ يَرَهُۥٓ أَحَدٌ

    Open ayah 90:7

    അവന്‍ വിചാരിക്കുന്നുണ്ടോ; അവനെ ആരും കണ്ടിട്ടില്ലെന്ന്‌?

  8. أَلَمۡ نَجۡعَل لَّهُۥ عَيۡنَيۡنِ

    Open ayah 90:8

    അവന് നാം രണ്ട് കണ്ണുകള്‍ ഉണ്ടാക്കി കൊടുത്തിട്ടില്ലേ?

  9. وَلِسَانٗا وَشَفَتَيۡنِ

    Open ayah 90:9

    ഒരു നാവും രണ്ടു ചുണ്ടുകളും?

  10. وَهَدَيۡنَٰهُ ٱلنَّجۡدَيۡنِ 

    Open ayah 90:10

    തെളിഞ്ഞു നില്‍ക്കുന്ന രണ്ടു പാതകള്‍[1] അവന്നു നാം കാട്ടിക്കൊടുക്കുകയും ചെയ്തിരിക്കുന്നു.

    1. സത്യത്തിന്റെയും അസത്യത്തിന്റെയും പാതകള്‍ തെളിഞ്ഞുകിടക്കുകയാണ്. ഒരു സംശയത്തിനും ഇടയില്ലാത്തവിധം പ്രവാചകന്മാര്‍ മുഖേന അല്ലാഹു ആ പാതകള്‍ വേര്‍തിരിച്ചു കാണിച്ചിട്ടുണ്ട്.
  11. فَلَا ٱقۡتَحَمَ ٱلۡعَقَبَةَ

    Open ayah 90:11

    എന്നിട്ട് ആ മലമ്പാതയില്‍[1] അവന്‍ തള്ളിക്കടന്നില്ല.

    1. സത്യത്തിന്റെ പാത അനായാസം നടന്നുപോകാവുന്നതല്ല. അല്പം പ്രയാസപൂര്‍വം കയറിക്കടന്നുപോകേണ്ട മലമ്പാതയോടാണ് അതിന് സാമ്യം.
  12. وَمَآ أَدۡرَىٰكَ مَا ٱلۡعَقَبَةُ

    Open ayah 90:12

    ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ?

  13. فَكُّ رَقَبَةٍ

    Open ayah 90:13

    ഒരു അടിമയെ മോചിപ്പിക്കുക.

  14. أَوۡ إِطۡعَٰمٞ فِي يَوۡمٖ ذِي مَسۡغَبَةٖ

    Open ayah 90:14

    അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക.

  15. يَتِيمٗا ذَا مَقۡرَبَةٍ

    Open ayah 90:15

    കുടുംബബന്ധമുള്ള അനാഥയ്ക്ക്‌.

  16. أَوۡ مِسۡكِينٗا ذَا مَتۡرَبَةٖ

    Open ayah 90:16

    അല്ലെങ്കില്‍ കടുത്ത ദാരിദ്ര്യമുള്ള സാധുവിന്‌.

  17. ثُمَّ كَانَ مِنَ ٱلَّذِينَ ءَامَنُواْ وَتَوَاصَوۡاْ بِٱلصَّبۡرِ وَتَوَاصَوۡاْ بِٱلۡمَرۡحَمَةِ

    Open ayah 90:17

    പുറമെ, വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക.

  18. أُوْلَٰٓئِكَ أَصۡحَٰبُ ٱلۡمَيۡمَنَةِ

    Open ayah 90:18

    അങ്ങനെ ചെയ്യുന്നവരത്രെ വലതുപക്ഷക്കാര്‍.

  19. وَٱلَّذِينَ كَفَرُواْ بِـَٔايَٰتِنَا هُمۡ أَصۡحَٰبُ ٱلۡمَشۡـَٔمَةِ

    Open ayah 90:19

    നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവരത്രെ ഇടതുപക്ഷത്തിന്‍റെ[1] ആള്‍ക്കാര്‍.

    1. വലതുപക്ഷക്കാര്‍, ഇടതുപക്ഷക്കാര്‍ എന്നീ വാക്കുകളുടെ വിവക്ഷയെപ്പറ്റി മനസ്സിലാക്കാന്‍ സൂറത്തുല്‍ വാഖിഅഃയുടെ പരിഭാഷയും വ്യാഖ്യാനവും നോക്കുക.
  20. عَلَيۡهِمۡ نَارٞ مُّؤۡصَدَةُۢ 

    Open ayah 90:20

    അവരുടെ മേല്‍ അടച്ചുമൂടിയ നരകാഗ്നിയുണ്ട്‌.