الشمس
Ash-Shams
Translation: Malayalam - Karakunnu/Elayavoor · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
وَٱلشَّمۡسِ وَضُحَىٰهَا
Open ayah 91:1സൂര്യനും അതിന്റെ ശോഭയും സാക്ഷി.
وَٱلۡقَمَرِ إِذَا تَلَىٰهَا
Open ayah 91:2ചന്ദ്രന്‍ സാക്ഷി, അത് സൂര്യനെ പിന്തുടരുമ്പോള്‍!
وَٱلنَّهَارِ إِذَا جَلَّىٰهَا
Open ayah 91:3പകല്‍ സാക്ഷി, അത് സൂര്യനെ തെളിയിച്ചുകാണിക്കുമ്പോള്‍!
وَٱلَّيۡلِ إِذَا يَغۡشَىٰهَا
Open ayah 91:4രാവു സാക്ഷി, അത് സൂര്യനെ മൂടുമ്പോള്‍!
وَٱلسَّمَآءِ وَمَا بَنَىٰهَا
Open ayah 91:5ആകാശവും അതിനെ നിര്‍മിച്ചു നിര്‍ത്തിയതും സാക്ഷി.
وَٱلۡأَرۡضِ وَمَا طَحَىٰهَا
Open ayah 91:6ഭൂമിയും അതിനെ വിസ്തൃതമാക്കിയതും സാക്ഷി.
وَنَفۡسٖ وَمَا سَوَّىٰهَا
Open ayah 91:7ആത്മാവും അതിനെ ക്രമപ്പെടുത്തിയതും സാക്ഷി.
فَأَلۡهَمَهَا فُجُورَهَا وَتَقۡوَىٰهَا
Open ayah 91:8അങ്ങനെ അതിന് ധര്‍മത്തെയും അധര്‍മത്തെയും സംബന്ധിച്ച ബോധം നല്‍കിയതും.
قَدۡ أَفۡلَحَ مَن زَكَّىٰهَا
Open ayah 91:9തീര്‍ച്ചയായും അത്മാവിനെ സംസ്‌കരിച്ചവന്‍ വിജയിച്ചു.
وَقَدۡ خَابَ مَن دَسَّىٰهَا
Open ayah 91:10അതിനെ മലിനമാക്കിയവന്‍ പരാജയപ്പെട്ടു.
كَذَّبَتۡ ثَمُودُ بِطَغۡوَىٰهَآ
Open ayah 91:11സമൂദ് ഗോത്രം ധിക്കാരം കാരണം സത്യത്തെ തള്ളിക്കളഞ്ഞു.
إِذِ ٱنۢبَعَثَ أَشۡقَىٰهَا
Open ayah 91:12അവരിലെ പരമ ദുഷ്ടന്‍ ഇറങ്ങിത്തിരിച്ചപ്പോള്‍.
فَقَالَ لَهُمۡ رَسُولُ ٱللَّهِ نَاقَةَ ٱللَّهِ وَسُقۡيَٰهَا
Open ayah 91:13ദൈവദൂതന്‍ അവരോട് പറഞ്ഞു: 'ഇത് അല്ലാഹുവിന്റെ ഒട്ടകം. അതിന്റെ ജലപാനം തടയാതിരിക്കുക.'
فَكَذَّبُوهُ فَعَقَرُوهَا فَدَمۡدَمَ عَلَيۡهِمۡ رَبُّهُم بِذَنۢبِهِمۡ فَسَوَّىٰهَا
Open ayah 91:14അവരദ്ദേഹത്തെ ധിക്കരിച്ചു. ഒട്ടകത്തെ അറുത്തു. അവരുടെ പാപം കാരണം അവരുടെ നാഥന്‍ അവരെ ഒന്നടങ്കം നശിപ്പിച്ചു. ശിക്ഷ അവരെ ഒന്നടങ്കം നിരപ്പാക്കുകയും ചെയ്തു.
وَلَا يَخَافُ عُقۡبَٰهَا
Open ayah 91:15ഈ നടപടിയുടെ പരിണതി അവനൊട്ടും ഭയപ്പെടുന്നില്ല.