العلق
Al-Alaq
Translation: Malayalam - Karakunnu/Elayavoor · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
ٱقۡرَأۡ بِٱسۡمِ رَبِّكَ ٱلَّذِي خَلَقَ
Open ayah 96:1വായിക്കുക, സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍.
خَلَقَ ٱلۡإِنسَٰنَ مِنۡ عَلَقٍ
Open ayah 96:2ഒട്ടിപ്പിടിക്കുന്നതില്‍നിന്ന് അവന്‍ മനുഷ്യനെ സൃഷ്ടിച്ചു.
ٱقۡرَأۡ وَرَبُّكَ ٱلۡأَكۡرَمُ
Open ayah 96:3വായിക്കുക! നിന്റെ നാഥന്‍ അത്യുദാരനാണ്.
ٱلَّذِي عَلَّمَ بِٱلۡقَلَمِ
Open ayah 96:4പേനകൊണ്ടു പഠിപ്പിച്ചവന്‍.
عَلَّمَ ٱلۡإِنسَٰنَ مَا لَمۡ يَعۡلَمۡ
Open ayah 96:5മനുഷ്യനെ അവനറിയാത്തത് അവന്‍ പഠിപ്പിച്ചു.
كَلَّآ إِنَّ ٱلۡإِنسَٰنَ لَيَطۡغَىٰٓ
Open ayah 96:6സംശയമില്ല; മനുഷ്യന്‍ അതിക്രമിയായിരിക്കുന്നു.
أَن رَّءَاهُ ٱسۡتَغۡنَىٰٓ
Open ayah 96:7തനിക്കുതാന്‍പോന്നവനായി കണ്ടതിനാല്‍.
إِنَّ إِلَىٰ رَبِّكَ ٱلرُّجۡعَىٰٓ
Open ayah 96:8നിശ്ചയം, മടക്കം നിന്റെ നാഥങ്കലേക്കാണ്.
أَرَءَيۡتَ ٱلَّذِي يَنۡهَىٰ
Open ayah 96:9തടയുന്നവനെ നീ കണ്ടോ?
عَبۡدًا إِذَا صَلَّىٰٓ
Open ayah 96:10നമ്മുടെ ദാസന്‍ നമസ്‌കരിക്കുമ്പോള്‍ അവനെ (തടയുന്നവനെ)?
أَرَءَيۡتَ إِن كَانَ عَلَى ٱلۡهُدَىٰٓ
Open ayah 96:11നീ കണ്ടോ? ആ അടിമ നേര്‍വഴിയില്‍ തന്നെയാണ്;
أَوۡ أَمَرَ بِٱلتَّقۡوَىٰٓ
Open ayah 96:12അഥവാ, ഭക്തി ഉപദേശിക്കുന്നവനാണ്!
أَرَءَيۡتَ إِن كَذَّبَ وَتَوَلَّىٰٓ
Open ayah 96:13നീ കണ്ടോ? ഈ തടയുന്നവന്‍ സത്യത്തെ തള്ളിക്കളയുകയും പുറംതിരിഞ്ഞു നില്‍ക്കുകയും ചെയ്തവനാണ്!
أَلَمۡ يَعۡلَم بِأَنَّ ٱللَّهَ يَرَىٰ
Open ayah 96:14അല്ലാഹു എല്ലാം കാണുന്നുവെന്ന് അവന്‍ അറിയുന്നില്ലേ.
كَلَّا لَئِن لَّمۡ يَنتَهِ لَنَسۡفَعَۢا بِٱلنَّاصِيَةِ
Open ayah 96:15സംശയം വേണ്ട; അവനിത് അവസാനിപ്പിക്കുന്നില്ലെങ്കില്‍; അവന്റെ കുടുമ നാം പിടിച്ചു വലിക്കുക തന്നെ ചെയ്യും.
نَاصِيَةٖ كَٰذِبَةٍ خَاطِئَةٖ
Open ayah 96:16കള്ളം പറയുകയും; പാപം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കുടുമ!
فَلۡيَدۡعُ نَادِيَهُۥ
Open ayah 96:17അപ്പോഴവന്‍ തന്റെ ആളുകളെ വിളിക്കട്ടെ.
سَنَدۡعُ ٱلزَّبَانِيَةَ
Open ayah 96:18നാം നമ്മുടെ ശിക്ഷാകാര്യങ്ങളുടെ ചുമതലക്കാരെയും വിളിക്കാം.
كَلَّا لَا تُطِعۡهُ وَٱسۡجُدۡۤ وَٱقۡتَرِب۩
Open ayah 96:19അരുത്! നീ അവന് വഴങ്ങരുത്. നീ സാഷ്ടാംഗം പ്രണമിക്കുക! നമ്മുടെ സാമീപ്യം നേടുക.